Latest NewsKerala

കൊച്ചുമോന്‍ സന്യാസിയായെന്ന് തെറ്റിദ്ധരിച്ച് കരഞ്ഞു വിളിച്ചു മുത്തശ്ശി: കാര്യമറിഞ്ഞപ്പോൾ കൂട്ടച്ചിരി ( വീഡിയോ )

മുനികുമാരനെക്കാൾ ഹിറ്റ് ആയിരിക്കുകയാണ് മുത്തശ്ശി ഇപ്പോൾ

വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദ്രനീലിമയോളം നിൻ മിഴി..’ എന്നുതുടങ്ങുന്ന ഗാനത്തിന് ടിക് ടോക് വിഡിയോ നല്ല പെർഫെക്ഷനോടെ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കൊച്ചുമകൻ. ഇതിനായി ഗംഭീര സജീകരണങ്ങളൊക്കെ തയാറാക്കി മുനികുമാരന്റെ വേഷമൊക്കെ ധരിച്ച് വിഡിയോ ചെയ്യാൻ ആരംഭിച്ചു.വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ കൊച്ചുമോന്റെ ഗംഭീരപ്രകടനം.

എന്നാൽ പുറത്തേക്ക് വന്ന മുത്തശ്ശി കൊച്ചുമകന്റെ വേഷം കണ്ടു ഞെട്ടി. കൊച്ചുമോന്‍ സന്യാസിയായെന്ന് തെറ്റിദ്ധരിച്ച് മുത്തശി കരച്ചിലായി.കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും മുത്തശ്ശിക്ക് ടിക് ടോക് എന്താണെന്നു പിടികിട്ടിയില്ല . ഏതായാലും മുനികുമാരനെക്കാൾ ഹിറ്റ് ആയിരിക്കുകയാണ് മുത്തശ്ശി ഇപ്പോൾ.

വൈറൽ വീഡിയോ കാണാം:

Tags

Post Your Comments


Back to top button
Close
Close