Latest NewsHockey

ലോകകപ്പ് ഹോക്കി : ഇന്ന് ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ പോരാട്ടം

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിൽ ഇന്ന് ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ പോരാട്ടം. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ദക്ഷിണ ആഫ്രിക്കയെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ബെല്‍ജിയത്തെ സമനിലയില്‍ തളച്ചും,മൂന്നാം മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ അഞ്ച് ഗോളിനു പരാജയപ്പെടുത്തിയുമാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നത്. ഏറ്റുമുട്ടിയ ആറ് മത്സരങ്ങളില്‍, അഞ്ചു ജയവും ഒരു മത്സരം സമനിലയിലുമാണ് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറിൽ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button