Latest NewsIndiaCrime

മകളുടെ പേരില്‍ സ്വത്തുക്കള്‍ എഴുതി നല്‍കിയതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി

ചെന്നൈ : സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ ഗുഡ്വന്‍ച്ചേരിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് ഈ ക്രൂരമായി സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ദേവരാജന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ അമ്മ എഴുപത്തേഴുകാരിയായ മുത്തമ്മയാണ് കൊല്ലപ്പെട്ടത്. സംഭവ സമയത്ത് അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന സഹോദരി വിജയലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവതി ഇപ്പോള്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മുത്തമ്മ തന്റെ സ്വത്തുക്കളെല്ലാം മകള്‍ വിജയലക്ഷ്മിയുടെ പേരില്‍ എഴുതി നല്‍കിയത്. ഇതില്‍ ദേവരാജന്‍ വല്ലാതെ അസംതൃപ്തനായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ തന്നെയും കുടുംബത്തേയും മകന്‍ ഒരിക്കലും സംരക്ഷിച്ചിരുന്നില്ലെന്ന് മുത്തമ്മ കോടതിയെ ബോധിപ്പിച്ചു. കേസ് വാദം കേള്‍ക്കാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇതിനിടയിലാണ് ദേവരാജന്‍ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ദേവരാജനെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close