KeralaLatest News

മൊബൈൽ ആപ്പിലൂടെ നൂറിലധികം സേവനങ്ങളുമായി ഒരു പഞ്ചായത്ത്

മുഹമ്മ : മൊബൈൽ ആപ്പിലൂടെ നൂറിലധികം സേവനങ്ങളുമായി മുഹമ്മ പഞ്ചായത്ത്. ഇതോടെ പഞ്ചായത്ത് പൂർണമായും സ്മാർട്ട് ആകുകയാണ്. പഞ്ചായത്തിനെ സംബന്ധിക്കുന്ന അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉൾപ്പെടെയുള്ള ഒട്ടേറെ സൗകര്യങ്ങൾ ഇതിലൂടെ ലഭ്യമാകും.

പ്ലേസ്റ്റോറിൽനിന്നും മുഹമ്മ ഗ്രാമപഞ്ചായത്ത് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ജനപ്രതിനിധികളിൽ നിന്ന് ലഭിക്കുന്ന അറിയിപ്പുകളും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ പറഞ്ഞു.

ആപ്ലിക്കേഷനിൽ നിന്നും ലഭിക്കുന്ന പ്രധാന സേവനങ്ങൾ: മുഴുവൻ അപേക്ഷ ഫോറങ്ങളും പ്രിന്റ് എടുക്കാനുള്ള സംവിധാനം ,ഓൺലൈൻ സേവനങ്ങൾ, ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ,പെർമിറ്റുകൾ ,ഓൺലൈൻ പേയ്‌മെന്റ് ,ഭരണസമിതി തീരുമാനങ്ങൾ , ഗ്രാമസഭ-അയൽ സഭ വിവരങ്ങൾ ,വികസന പദ്ധതി വിവരങ്ങൾ, ലൈവ് സിസിടിവി സ്ട്രീമിങ് തുടങ്ങിയവ.

Tags

Related Articles

Post Your Comments


Back to top button
Close
Close