Latest NewsSaudi Arabia

സൗദിയിൽ വാഹനാപകടം : അമ്മയ്ക്കും നാലു മക്കൾക്കും ദാരുണമരണം

റിയാദ് : വാഹനാപകടത്തിൽ അമ്മയ്ക്കും നാലു മക്കൾക്കും ദാരുണമരണം. ശീതകാല അവധി ആഘോഷിക്കാനായി സൗദിയിൽ എത്തിയ എമിറാത്തി കുടുംബത്തിലെ 41 വയസ്സുള്ള മാതാവ്, മൂന്നും 15ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ, എട്ടും 22ഉം വയസ്സുള്ള രണ്ട് പെൺകുട്ടി എന്നിവരാണ് മരിച്ചത്. 18 വയസ്സുള്ള അഞ്ചാമത്തെ മകളും പിതാവും അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രമുഖ യുഎഇ മാധ്യമം റിപ്പോർട്ട് ചെയ്തു.

സൗദിയുടെ കിഴക്കൻ പ്രദേശത്തെ അൽ നുറൈഹയിലായിരുന്നു അപകടം. രണ്ടു കാറുകളിലായാണു കുടുംബം  യാത്ര ചെയ്തിരുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് എത്തിയപ്പോൾ എതിരെ നിന്നും അമിത വേഗതയിൽ വന്ന കാർ മാതാവ് ഓടിച്ചിരുന്ന കാറിൽ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ 18 വയസ്സുള്ള പെൺകുട്ടി ഒഴികെ എല്ലാവരും മരിക്കുകയുമായിരുന്നു.മരിച്ചവരുടെ മൃതദേഹം അൽ നുറൈഹയിലെ പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം കബറടക്കി.

Tags

Post Your Comments


Back to top button
Close
Close