KeralaLatest News

ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ലീഗ് പ്രവര്‍ത്തകന്റെ കൈകള്‍ നഷ്ടമായി

കോഴിക്കോട്•കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ ഇരു കൈകളും നഷ്ടമായി. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്കും ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 12 മണിയോടെ പറമ്പത്ത് അബ്ദുല്ല മുസ്‌ലിയാര്‍ എന്ന വ്യക്തിയുടെ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. അബ്ദുല്ല മുസ്‌ലിയാരുടെ മകന്‍ സാലിമിന്റെ കൈകളാണ് അറ്റുപോയത്.

സംഭവം നടന്ന് ഒരുപാടു സമയം കഴിഞ്ഞിട്ടും ആരും പോലീസില്‍ വിവരമറിയിച്ചിരുന്നില്ല. ഇന്നു രാവിലെ വിവരമറിഞ്ഞു പോലീസ് എത്തുമ്പോഴേക്കും സ്ഥലം വൃത്തിയാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button