Latest NewsSpecials

പ്രളയത്തിനു ശേഷം പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം

ഇന്ന് ലോകം പുതു പുലരിയിലേയ്ക്ക് ഉണരുകയാണ്. ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാം ഓരോരുത്തരും പുതുവര്‍ഷത്തിലേയ്ക്ക് കടക്കുന്നത്. അതേസമയം മലയാളികളെ സംബന്ധിച്ച് ഒരിക്കലും മായാത്ത മുറിവുകള്‍ നല്‍കിയ വര്‍ഷം കൂടിയാണ് കടന്നു പോയത്. പ്രളയം നല്‍കിയ കണ്ണീരും വേദനയും നഷ്ടങ്ങളും മറന്ന് നമ്മള്‍ ശുഭാപാതി വിശ്വാസത്തോടെയാണ് 2019നെ വരവേറ്റത്. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആയിരങ്ങള്‍ ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

അതേസമയം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. പസഫിക് ദ്വീപ് സമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ന്യൂസിലാന്‍ഡിലെ ഓക്‌ലഡിലെ സ്‌കൈ ടവറില്‍ പുതവര്‍ഷത്തെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. കരിമരുന്നു പ്രയോഗമാണ് ഇവിടെ പുതുവത്സരാഘോഷത്തില്‍ ഏറെ ശ്രദ്ധേയമായത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും വലിയ രീതിയിലാണ് ന്യൂഇയര്‍ ആഘോഷിച്ചത്. ദുബായില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്. ദക്ഷിണ കൊറിയ. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളെല്ലാം വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്.

കേരളത്തിലും പലയിടത്തും പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ടുറിസ്റ്റ് കേന്ദ്രങ്ങളായ കോവളത്തും വര്‍ക്കലയിലും നിരവധി വിദേശികള്‍ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തു. വിവിധ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു കൊച്ചി നഗരത്തിലെ ആഘോഷം. അതേസമയം പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പരിപാടികളൊന്നും പുതുവത്സരത്തില്‍ ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button