KeralaLatest News

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയര്‍ന്ന വനിതാ മതില്‍ ചരിത്ര സംഭവമെന്ന് വി എസ്

തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയര്‍ന്ന വനിതാ മതില്‍ ചരിത്ര സംഭവമെന്ന് മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്താല്‍ മതിലിന് സാധിച്ചെങ്കില്‍ അതാണ് വിജയമെന്നും ജാതിസംഘടനകളല്ല നവോത്ഥാനത്തിന്‍റെ പതാകവാഹകറെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതില്‍ അവസാനിക്കുന്ന തിരുവനന്തപുരം വെള്ളയമ്പലത്താണ് പിന്തുണയുമായി വിഎസ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെ എത്തിയിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റർ മതിലാണ് സ്ത്രീകള്‍ തീര്‍ത്തത്. ജാതി, മത, കക്ഷി ഭേദമില്ലാതെ സ്ത്രീകള്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button