KeralaLatest NewsIndia

സംശയം തോന്നി മൂന്നിടത്ത് തടഞ്ഞവരോട് ട്രാൻസ്ജെൻ്ററുകൾ ആണെന്ന് പറഞ്ഞ് മഫ്തി പോലീസിൻ്റെ സഹായത്താൽ ദർശനം

മൂന്ന് സ്ഥലത്ത് ഇവരെ സംഘപരിവാർ അനുകൂലികളും ഭക്തരും തടഞ്ഞിരുന്നു.

ശബരിമലയിൽ ആചാരം ലംഘിച്ച ബിന്ദുവും കനകദുർഗയും സന്നിധാനത്തെത്തിയത് തങ്ങൾ ട്രാൻസ് ജെന്ഡറുകൾ ആണെന്ന് സ്ഥാപിച്ച്‌. പമ്പയിൽ നിന്നും മരക്കുട്ടത്ത് നിന്നും ചെറിയ നടപ്പന്തലിലുമായി മൂന്ന് സ്ഥലത്ത് ഇവരെ സംഘപരിവാർ അനുകൂലികളും ഭക്തരും തടഞ്ഞിരുന്നു. എന്നാൽ തങ്ങൾ ട്രാൻസ്ജെൻണ്ടേഴ്സ് ആണെന്ന് പറഞ്ഞാണ് ഇവർ മുന്നോട്ട് പോയത്.

കൂടെ യുണിഫോമിൽ പോലീസുകാർ ആരും ഇല്ലാത്തതിനാൽ വിവിധ സംഘപരിവാർ പ്രവർത്തകർക്ക് സംശയം ഒന്നും തോന്നിയില്ല. ഇതാണ് നടന്നത്. 1500 ൽ അധികം ആചാര സംരക്ഷകർ അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ആസൂത്രിതമായി പോലീസ് സംരക്ഷണമൊരുക്കിയാണ് ഇവരെ ഇവിടെ എത്തിച്ചത്. ദേവസ്വം മെമ്പർ ശങ്കർ ദാസിന്റെ മകനും കോട്ടയം എസ് പി യുമായ ഹരിശങ്കറിന്റെ സഹായത്തോടെയാണ് ഇവരെ എത്തിച്ചതെന്നാണ് സൂചന.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button