KeralaLatest News

ശബരിമല ദർശനം; കനക ദുര്‍ഗയുടെ വീടിന് കനത്ത സുരക്ഷ

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയ കനക ദുര്‍ഗയുടെ വീടിന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം വീടിന് സുരക്ഷയൊരുക്കിയത്. ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് കനക ദുര്‍ഗ്ഗയും കോഴിക്കോട് സ്വദേശി ബിന്ദു കല്യാണിയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് മലകയറാനായിരുന്നില്ല. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെയാണ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. ശബരിമല ദർശനം നടത്തിയ സാഹചര്യത്തിൽ ഇവർക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇരുവരുടെയും വീടിന് പൊലീസ് കനത്ത സുരക്ഷയൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button