Latest NewsIndia

സോ​ണി​യ​യു​ടെ വി​ശ്വ​സ്ത​ന്‍ വി​ചാ​ര​ണ നേ​രി​ട​ണ​മെന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി:  സോണിയ ഗാന്ധിയുടെ വി​ശ്വ​സ്ത​നായ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേലിനോട് വിചാരണ നേരിടണമെന്ന് കോടതി. ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് സു​പ്രീം​കോ​ട​തി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . ബി​ജെ​പി എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി ബ​ല്‍​വ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണു സു​പ്രീം കോ​ട​തി സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്തനോട് വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തിയാണ് ഇ​ത് സം​ബ​ന്ധി​ച്ച വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ചാ​ര​ണ ആ​വ​ശ്യ​മാ​ണെ​ന്ന ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി, ജ​സ്റ്റീ​സ് എ​സ്.​കെ.​കൗ​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം കോ​ട​തി ബെ​ഞ്ച് വി​സ​മ്മ​തി​ച്ചു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ലാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button