Latest NewsIndiaInternational

വീണ്ടും ‘ബ്ലഡ് മൂണ്‍’; ഈ ദിവസങ്ങളിൽ ചന്ദ്രൻ ചുവപ്പണിയും

ന്യൂഡൽഹി : ‘ സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വീണ്ടും ആവര്‍ത്തിക്കുന്നു. ജനുവരി 20, 21 തീയതികളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. എന്നാല്‍ ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യയുടെ പല ഭാഗങ്ങളിലും ദര്‍ശിക്കാന്‍ സാധിക്കില്ല. ആഫ്രിക്ക, പടിഞ്ഞാറന്‍ യോറപ്പ്, അമേരിക്ക എന്നീ സ്ഥലങ്ങളില്‍ മാത്രമാണ് ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ ദൃശ്യമാകുക. ഈ പ്രതിഭാസം ഇനി മേയ് 26, 2022നാണ് വീണ്ടും സംഭവിക്കുക. ചുരുക്കത്തില്‍ ഈ അവസരം നഷ്ടപ്പെട്ടാല്‍ ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണി’നെ കാണാന്‍ ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. ഈ വസ്തുതയാണ് വാന നിരീക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തുന്നത്.

അസാധാരണ വലുപ്പത്തിലാകും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. ചന്ദ്രനും സൂര്യനുമിടയില്‍ ഭൂമി വരുമ്ബോള്‍ സൂര്യനില്‍ നിന്നുമുള്ള പ്രകാശം ചന്ദ്രനില്‍ വീഴുന്നത് തടയപ്പെടും. എന്നാലും ഭൂമിയില്‍ തട്ടി ചന്ദ്രനിലേക്ക് കുറച്ച്‌ പ്രകാശം എത്തിച്ചേരും. ആ സമയത്താണ് ചന്ദ്രനെ ചുവപ്പുനിറത്തില്‍ കാണാന്‍ സാധിക്കുക. ഇതിനെയാണ് ‘സൂപ്പര്‍ ബ്ലഡ് മൂണ്‍’ എന്ന് വിളിക്കുക. ഈ പ്രതിഭാസം ദര്‍ശിക്കാന്‍ പ്രത്യേക കണ്ണടയോ ഉപകരണങ്ങളോ ആവശ്യമില്ല. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇത് കാണാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button