Latest NewsSaudi ArabiaSportsGulf

ആവേശകൊടുമുടി കണ്ട പോരാട്ടത്തിന് ഒടുവിൽ മൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ കിരീടം അറബ്‌കോ റിയാദ് സ്വന്തമാക്കി

ദമ്മാം: പ്രൊഫെഷണൽ വോളിബാൾ മത്സരത്തിന്റെ മനോഹാരിതയും, ആവേശവും അലതല്ലിയ, ഭാഗ്യനിർഭാഗ്യങ്ങൾ മാറി മറിഞ്ഞ, തീ പാറുന്ന ഫൈനൽ പോരാട്ടത്തിന് ഒടുവിൽ, കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ അലാദ് ജുബൈൽ ടീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി അറബ്‌കോ റിയാദ് ടീം, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച മൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റിന്റെ വിജയികളായി. NAVAYUGAM VOLLEY BALL MATCH

ദമ്മാമിലെ അൽ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാൾ കോർട്ടിൽ നടന്ന ഫൈനൽ മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട്, നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, ഗോപകുമാർ, ബിജു വർക്കി, ദമ്മാം ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ്, എംബസ്സി വോളന്റീർ ടീം കൺവീനർ മിർസ ബൈഗ്, സാമൂഹ്യപ്രവർത്തകനായ എബ്രഹാം വലിയകാല, പ്രവാസി നേതാക്കളായ ടി.പി.ഫസൽ, റഹ്മാൻ കാര്യാട്ട്, ആലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), ഹനീഫ (ഐ.എം.സി.സി), എന്നിവർ കളിക്കാരെ പരിചയപ്പെട്ട്, മത്സരം ഫ്ളാഗ്ഓഫ് ചെയ്തു. NAVAYUGAM VOLLEY BALL MATCH

തുടക്കം മുതൽ തന്നെ ആസൂത്രണമികവിന്റെയും, ഒത്തൊരുമയുടെയും, പവർഗയിമിന്റെയും മികവിൽ അറബ്‌കോ റിയാദ് ടീo ഒന്നാം സെറ്റ് വിജയിച്ചു ആധിപത്യം സ്ഥാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ നൂറുകണക്കിന് കായികപ്രേമികൾ ഉൾപ്പെട്ട കാണികളുടെ ശക്തമായ പിന്തുണയുടെ ആവേശത്തിൽ, അലാദ് ജുബൈൽ ടീo വളരെ മികച്ച കളി പുറത്തെടുത്ത് രണ്ടാം സെറ്റ് വിജയിച്ചു തിരിച്ചടിച്ചു. തുടർന്ന് നടന്ന രണ്ടു ഗെയിമുകളിലും ശക്തമായി പൊരുതിയ രണ്ടു ടീമുകളും ഓരോ സെറ്റ് വിജയിച്ചതോടെ കളി 2-2 എന്ന നിലയിൽ അഞ്ചാം സെറ്റിലേക്ക് കടന്നു. തുല്യശക്തികളുടെ ശക്തമായ പോരാട്ടത്തിൽ, ഫിനിഷിങ്ങിലെ ദുർബലതകൾ അലാദ് ജുബൈൽ ടീമിനെ പുറകോട്ടടിച്ചു. മികച്ച സെർവ്വുകളും, ശക്തമായ ബ്ലോക്കുകളും, കാഴ്ച വെച്ച അറബ്‌കോ റിയാദ് ടീo, ഒടുവിൽ 25-17, 21-25,19-25, 25-23, 15-13 എന്ന സ്കോറിന് മൽസരം പിടിച്ചടക്കി ടൂർണ്ണമെന്റ് വിജയികളായി.NAVAYUGAM VOLLEY BALL MATCH

തുടർന്ന് നടന്ന സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ പങ്കെടുത്ത സമാപ സമ്മേളനവും സമ്മാനദാനവും അരങ്ങേറി. നവയുഗം വൈസ് പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ വെച്ച് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ടൂർണ്ണമെന്റ് ചാമ്പ്യന്മാരായ അറബ്‌കോ റിയാദിന് സഫിയ അജിത്ത് മെമ്മോറിയൽ ട്രോഫി സമ്മാനിച്ചു. ആൽഫാ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് ജനറൽ മാനേജർ മണി മാർത്താണ്ഡം കൈമാറി. റണ്ണറപ്പ് ആയ അലാദ് ജുബൈൽ ടീമിന് നവയുഗം രക്ഷാധികാരി ഷാജി മതിലകം ട്രോഫി സമ്മാനിച്ചു. ബി.പി.എൽ കാർഗോ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് ഡെപ്യൂട്ടി മാനേജർ ആഷിഖ് സമ്മാനിച്ചു. NAVAYUGAM VOLLEY BALL MATCH

ബെസ്റ്റ് പ്ലേയർ ആയി തെരെഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈൽ ടീമിന്റെ റാസിയ്ക്ക് നവയുഗം ജോയിന്റ് സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂരും, ബെസ്റ്റ് ഡിഫെൻഡർ ആയി തെരെഞ്ഞെടുക്കപ്പെട്ട അറബ്‌കോ റിയാദ് ടീമിന്റെ റിയാസിന് നവയുഗം കേന്ദ്രനേതാവ് ഉണ്ണി പൂച്ചെടിയലും, ബെസ്റ്റ് അറ്റാക്കർ ആയി തെരെഞ്ഞെടുക്കപ്പെട്ട അറബ്‌കോ റിയാദ് ടീമിന്റെ അസിമിന് കാസ്‌ക്ക് പ്രസിഡന്റ് പ്രദീപ്കുമാറും, ബെസ്റ്റ് ലിബറോ ആയി തെരെഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈൽ ടീമിന്റെഹരിഫിന് സാമൂഹ്യപ്രവർത്തകനായ എബ്രഹാം വലിയകാലയും,മാൻ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട അറബ്‌കോ റിയാദ് ടീമിന്റെ ഷെട്ടിയ്ക്ക് എംബസ്സി വോളന്റീർ ടീം കൺവീനർ മിർസ ബൈഗും നവയുഗത്തിന്റെ ട്രോഫികൾ സമ്മാനിച്ചു. ടൂർണ്ണമെന്റിൽ കളികൾ നിയന്ത്രിച്ച സക്കീർ ഹുസൈൻ, സയിദ്, റെജി സാംസൺ, ഷംസു, സുരേഷ് എന്നീ റെഫറിമാർക്ക് നവയുഗം നേതാക്കളായ ബിജു വർക്കി, ദാസൻ രാഘവൻ, ഗോപകുമാർ, ശ്രീലാൽ, ഷാജി അടൂർ എന്നിവർ പുരസ്‌ക്കാരങ്ങൾ നൽകി. ഗ്രൗണ്ട് സപ്പോർട്ട് മാനേജർ ഷാജി ഹസ്സനുള്ള നവയുഗത്തിന്റെ പുരസ്കാരം അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി സമ്മാനിച്ചു. NAVAYUGAM VOLLEY BALL MATCH

ടൂർണ്ണമെന്റിൽ പങ്കെടുത്ത കെ.എഫ്.സി കോബാർ, നേപ്പാൾ ഫ്രണ്ട്‌സ്, സ്പൈക്സ് ജുബൈൽ, കാസ്‌ക്ക് ദമാം, ഫ്രണ്ട് ദമ്മാം, നവയുഗം ദമ്മാം എന്നീ ടീമുകൾക്ക് നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, നിസ്സാം കൊല്ലം, മിനി ഷാജി, മണിക്കുട്ടൻ, ഹനീഫ (ഐ.എം.സി.സി) എന്നിവർ ട്രോഫികൾ സമ്മാനിച്ചു. മത്സരപരിപാടികൾക്ക് നവയുഗം നേതാക്കളായ പ്രിജി കൊല്ലം, സക്കീർ ഹുസൈൻ, സനു മഠത്തിൽ, കുഞ്ഞുമോൻ കുഞ്ഞച്ചൻ, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, നഹാസ്, അബ്ദുൾ സലാം, സഹീർഷാ, ഷീബ സാജൻ, തോമസ് സക്കറിയ, സാബു, സിജു കായകുളം, സുകുപിള്ള, കോശി തരകൻ, ചാക്കോ ജോൺ, രതീഷ് ജെ മാർട്ടിൻ, ജോജി കെ രാജൻ, ജോസ്, റെജി സാംസൺ, ശംഷു എന്നിവർ നേതൃത്വം നൽകി. പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ ഓർമ്മയ്ക്കായി 2016 മുതലാണ് വോളിബാള്‍ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു വരുന്നത്. NAVAYUGAM VOLLEY BALL MATCH

Tags

Related Articles

Post Your Comments


Back to top button
Close
Close