KeralaLatest News

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ച് സ്റ്റീല്‍ ബോട്ടുകള്‍ നീറ്റിലിറങ്ങുന്നു

ജലഗതാഗത്തിന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ച് സ്റ്റീല്‍ ബോട്ടുകള്‍ നീറ്റിലിറങ്ങുന്നു. ഒരേ സമയം 75 പേര്‍ക്ക് സഞ്ചരിക്കാനാകുന്ന ബോട്ടുകള്‍ ‘ലക്ഷ്യ’ എന്ന പേരിലാണ് സര്‍വ്വീസ് നടത്തുക. ജലഗതാഗത വകുപ്പിന്റെ സുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ചാണ് പുതിയ ബോട്ട് സര്‍വ്വീസ്.

സുഖകരമായ യാത്ര പ്രദാനം ചെയ്യുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ‘ലക്ഷ്യ’യില്‍ ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്കാവശ്യമായ സംവിധാനങ്ങളും ബോട്ടിലുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ബയോടോയ് ലെറ്റുകളും ഉണ്ടാകും. ശബ്ദവും വിറയലും കുറഞ്ഞ എഞ്ചിനാണ് മറ്റൊരു പ്രത്യേകത. ലോകോത്തര നിലവാരത്തില്‍ ഐആര്‍എസ് ക്ലാസിലാണ് നിര്‍മ്മാണം. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും സാങ്കേതിക വിദഗ്ധര്‍ ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജലഗതാഗത മേഖലയില്‍ സൃഷ്ടിച്ച മാറ്റത്തിന്റെ തുടര്‍ച്ചയാണ് ‘ലക്ഷ്യ ‘ ബോട്ടുകള്‍. ആദ്യ സോളാര്‍ബോട്ടും, ജല ആംബുലന്‍സും, ആദ്യ അതിവേഗ എസി ബോട്ടായ ‘വേഗയും’ ‘നെഫര്‍റ്റിറ്റി’ ഉല്ലാസ നൗകയും നീറ്റിലിറക്കി ജലഗതാഗതരംഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

https://www.facebook.com/PinarayiVijayan/posts/2076965469061939?__xts__%5B0%5D=68.ARAqt6bd_PBnKr0wXwukEYK9tfIrqDPQNweVaJjcu2WV6A1VOqBezB4a2l97bEWU6HzrG7VliEwlHURzaHusSJSdm8QNR60BybHYu560-0nlFROM4nsVOWydny0VdxZH8GffgKqhKnfnkdJYV4YqD3agbRbAoLQC9GPG9qZnAtdiuPbmwyxD569uwvaNH1RRecyPHnzyf4VhQJWBZaHryHbO7jmP1PaSvIppl_TTo0ju5rJvmVFMXUBl7lvdj2kVroHzDi0qFneewwEFRK8aUjmO0gtubRkmHtDwNr6bSJIH94WvIJu_1QI9sLFC0zZySjOj8rfaTohKk7j1HT9QBS8hDg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button