Latest NewsIndia

ദേശിയ പൗരത്വ ബില്ലിനെതിരെ നഗ്ന പ്രതിഷേധം

അസം : ദേശീയ പൗരത്വ ബില്ലിനെതിരെ നഗ്നമായി പ്രതിഷേധിച്ചു പ്രതിഷേധക്കാർ. പൗരത്വ ബില്‍ പാര്‍ലമെന്‍റില്‍ വെയ്ക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരായായിരുന്നു ഇവരുടെ പ്രതിഷേധം. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകില്ലെന്ന ഉറച്ച തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാവും.

അതെ സമയം ഇവർക്ക് പൗരത്വം നൽകിയാൽ ഹിന്ദു സമൂഹം അസമിൽ ന്യൂനപക്ഷങ്ങളായേക്കുമെന്ന അഭ്യൂഹവും ശക്തമാകുകയാണ്. പൗരത്വ രജിസ്റ്ററിന്‍റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്. ഇവരുടെ രേഖകൾ പരിശോധിച്ച ശേഷം മാത്രമേ വീണ്ടും ഇവർക്ക് പൗരത്വം നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്‌എസ്) എന്ന ഒരു സംഘടനയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button