Latest NewsKerala

ഹർത്താലിനെതിരെ മുഖം തിരിച്ച് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ ഹർത്താലിനെതിരെ മുഖം തിരിച്ച് ഹൈക്കോടതി. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും ഇതിൽ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലിനെതിരെ ഇതുവരെ സർക്കാർ എന്ത് നടപടിയെടുത്തു? സുപ്രീംകോടതിയടക്കം ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി പറഞ്ഞു.

ഹർത്താൽ ദിവസം കടകൾക്ക് സംരക്ഷണം നൽകണമെന്ന് ഹർജിക്കാർ പറയുന്നു. വിഷയത്തിലുള്ള സർക്കാർ നടപടികള്‍ ഉച്ചയ്ക്ക് ശേഷം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.

ഹര്‍ത്താലിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത്. നാളത്തെ പണിമുടക്ക് നേരിടാന്‍ എന്ത് നടപടിയെടുത്തു എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. നാളെ കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button