KeralaMollywoodLatest News

ഫെഫ്ക തലപ്പത്ത് ഇനി രഞ്ജി പണിക്കറും ജിത്തു ജോസഫും

കൊച്ചി : മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്കയെ ഇനി രഞ്ജി പണിക്കറും ജിത്തു ജോസഫും നയിക്കും. ഞായറാഴ്ച്ച നടന്ന ജനറല്‍ ബോഡിയാണ് പുതിയ നേതൃത്വത്തെ തീരുമാനിച്ചത്.

പ്രസിഡണ്ടായി രഞ്ജി പണിക്കറും വൈസ് പ്രസിഡണ്ടായി ജിത്തു ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. ജി.എസ്.വിജയന്‍ ജനറല്‍ സെക്രട്ടറിയായും സലാം ബാപ്പു ട്രഷററായും ഒ.എസ് ഗിരീഷ് രണ്ടാം വൈസ് പ്രസിഡണ്ടായും സിനുലാല്‍, ബൈജുരാജ് ചേകവാര്‍ എന്നിവര്‍ ജോയിന്റെ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button