KeralaLatest News

കേരളത്തില്‍ മത്തി കിട്ടാക്കനിയായേക്കും: കാരണം ഇങ്ങനെ

2012ലാണ് കേരളത്തില്‍ റെക്കോഡ് അളവില്‍ മത്തി ലഭിച്ചത്

കൊച്ചി: കേരളത്തില്‍ മത്തിയുടചെ ലഭ്യത വരും വര്‍ഷങ്ങളില്‍ വളരെയധികം കുറയുമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്നതും ആഗോളകാലാവസ്ഥയെ സ്വാധീനിക്കാന്‍ പോന്നതുമായ ‘എല്‍നിനോ’ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണു നിരീക്ഷണം.

കേരളത്തിലെ മത്തിലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നത് എല്‍നിനോ ആണ്. കൂടാതെ എല്‍നിനോയുടെ പ്രതിഫലനം കൂടുതല്‍ അനുഭവപ്പെടുന്നതു കേരള തീരത്താണ്. കഴിഞ്ഞ 60 വര്‍ഷത്തെ മത്തി ഉല്‍പാദനം പഠനവിധേയമാക്കിയതില്‍ നിന്നാണ് ഗവേഷണ സംഘത്തിന് ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞത്.

2012ലാണ് കേരളത്തില്‍ റെക്കോഡ് അളവില്‍ മത്തി ലഭിച്ചത്. 2015-16 വര്‍ഷങ്ങളില്‍ ഇതില്‍ ഗണ്യമായ കുറവ് ഉണ്ടായി. എല്‍നിനോ തീവ്രത കൂടിയതോടെയാണ് ഇത്. എന്നാല്‍ 2017ല്‍ എല്‍നിനോയുടെ ശക്തി കുറഞ്ഞതിനാല്‍ മത്തിയുടെ ലഭ്യത നേരിയതായി കൂടി.

അതേസമയം വരും നാളുകളില്‍ എല്‍നിനോ ശക്തി പ്രാപിക്കുമെന്നാണ്, രാജ്യാന്തര ഏജന്‍സിയായ അമേരിക്കയിലെ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസഫറിക് അഡ്മിനിസ്ട്രേഷന്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ മുന്നറിയിപ്പ്. 2018ല്‍ എല്‍നിനോ തുടങ്ങിയെന്നും 2019ല്‍ താപനിലയില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘടനയും ദേശീയ കാലാവസ്ഥാ വകുപ്പും (ഐഎംഡി) വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button