KeralaLatest News

നൃത്താധ്യാപികയുടെ ക്രൂരമര്‍ദ്ദനം; പരാതി നൽകിയ പെണ്‍കുട്ടിക്കും കുടുംബത്തിനും വധഭീഷണി

ഇടുക്കി: നൃത്താധ്യാപികയുടെ ക്രൂരമര്‍ദ്ദനത്തിനെ തുടർന്ന് പരാതി നൽകിയ പെണ്‍കുട്ടിക്കും കുടുംബത്തിനും ഫോണിലൂടെ വധഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അജ്ഞാതന്റെ ഭീഷണി. പെണ്‍കുട്ടിയുടെ കുടുംബം കുമളി പൊലീസില്‍ പരാതി നല്‍കി. ചെല്‍ഡ് ലൈനിന്‍റെ ദില്ലിയിലുള്ള ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിയെത്തിയത്. സംസാരത്തില്‍ അസ്വഭാവികത തോന്നിയതോടെ പെണ്‍കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. ഇതോടെ വിളിച്ചയാള്‍ ക്ഷുഭിതനാവുകയും കേസ് പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയേയും അമ്മയേയും അപായപ്പെടുത്തുമെന്നും പറഞ്ഞു.

അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് മറ്റൊരു ഫോണില്‍ വിളിച്ച്‌ കുട്ടിയേയും ഭീഷണിപ്പെടുത്തി. ചെല്‍ഡ് ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടു. കഴിഞ്ഞ മാസം നാലാം തീയ്യതിയാണ് വീട്ടുജോലികള്‍ ചെയ്യാതിരുന്നതിന് നൃത്താധ്യാപിക ശാരദാ മേനോന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ അതൃപതി അറിയിച്ച്‌ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close