Latest NewsKeralaIndia

വനിതാ മതിലിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകര്‍: സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗം അറസ്റ്റിൽ

കാസർഗോഡ്: വനിതാ മതിലിനിടെ ചേറ്റുകുണ്ടിലായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച്‌ ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ സി പി എം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനെ (55)യാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

രംഗം ചിത്രീകരിക്കുകയായിരുന്ന മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എം ബി ശരത്ചന്ദ്രന്‍, ക്യാമറാമാന്‍ ടി ആര്‍ ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ് മാന്‍, ക്യാമറാമാന്‍ രഞ്ജു ജി എന്‍ എസ് എന്നിവരെയാണ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ഷാനിനെ നിലത്തിട്ട് ചവിട്ടുകയും മതിലിനിടിക്കുകയും ചെയ്തു. മനോരമ ന്യൂസിന്റെ ക്യാമറ പൂര്‍ണമായും നശിപ്പിച്ച സംഘം 24 ന്യൂസിന്റെ ക്യാമറയ്ക്കും കേടുപാടുകള്‍ വരുത്തി. മനോരമ ന്യൂസിന്റെ വാഹനവും തകര്‍ത്തിരുന്നു.

ക്യാമറയില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളും നശിപ്പിച്ചു. ഷാനും ശരത്തും അടുത്ത വീടുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സി പി എം- ബി ജെ പി സംഘര്‍ഷമുണ്ടായത്.ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത് 5.18 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതിനെതിരെ പ്രതിഷേധിച്ചു ബിജെപിയുടെ വാർത്താ സമ്മേളനം പല പ്രമുഖ ചാനലുകളും ബഹിഷ്കരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ ചാനൽ ചർച്ചകളിൽ നിന്ന് ബിജെപിയും വിട്ടു നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button