Latest NewsIndia

‘നിങ്ങളൊന്നും നിഷ്പക്ഷരല്ല,പിണറായിയുടെയോ കോടിയേരിയുടെയോ പത്രസമ്മേളനത്തിൽ വായ മൂടി കെട്ടി പ്രതിഷേധിക്കുമോ?’ ശ്രീധരൻ പിള്ള

ദയവായി ജനങ്ങളോട് സമ്മതിക്കുക. നിങ്ങളൊന്നും നിഷ്പക്ഷരല്ലെന്ന് അവരും കൂടി മനസ്സിലാക്കിക്കോട്ടെ

കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകനെ തല്ലിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തെ അറസ്റ്റു ചെയ്ത സംഭവത്തിൽ ബിജെപിയെ ബഹിഷ്കരിച്ച മാധ്യമ പ്രവർത്തകർക്കെതിരെ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ കടുത്ത വിമർശനം. സംഭവത്തില്‍ പിണറായിക്ക് മുന്നില്‍ മുഖം മൂടാന്‍ പേടിയുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ പത്രസമ്മേളനത്തിലായാലും മതി . കേരളം കാണട്ടെ നിങ്ങളുടെ തണ്ടെല്ലുറപ്പ്. ഇല്ലെങ്കില്‍ ദയവായി ജനങ്ങളോട് സമ്മതിക്കുക. നിങ്ങളൊന്നും നിഷ്പക്ഷരല്ലെന്ന് അവരും കൂടി മനസ്സിലാക്കിക്കോട്ടെ എന്നാണ് ഫേസ്ബുക്കിലൂടെ വിമർശിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇരട്ടത്താപ്പിന്റെ അപ്പോസ്തലന്മാർ

മാദ്ധ്യമ പ്രവർത്തകരെ മർദ്ദിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. അതിനോട് യോജിക്കുന്ന പാർട്ടിയുമല്ല ബിജെപി. വ്യക്തിപരമായിത്തന്നെ അത്തരം ആക്രമണങ്ങളെ എന്നും വിമർശിച്ചിട്ടേ ഉള്ളൂ. വിവിധ വിഷയങ്ങളിലും സംഘർഷ മേഖലകളിലും നിർഭാഗ്യവശാൽ മാദ്ധ്യമ പ്രവർത്തകർ കയ്യേറ്റം ചെയ്യപ്പെടാറുണ്ട് എന്നത് സത്യമാണ്. ഉത്തരവാദിത്വമുള്ള ഒരു പ്രസ്ഥാനവും അതിനെ അനുകൂലിക്കാറുമില്ല.

എന്നാൽ ഈയിടെ നടന്ന നിർഭാഗ്യകരമായ അത്തരമൊരു സംഭവത്തെത്തുടർന്ന് ബിജെപിയെ ബഹിഷ്കരിക്കാനുള്ള തീരുമാനം എടുത്തതിനു പിന്നിൽ സിപിഎം ഫ്രാക്ഷന്റെ ഗൂഢാലോചനയായിരുന്നു എന്ന് പറയാതിരിക്കാനാകില്ല. ഇത് തീർത്തും ഇരട്ടത്താപ്പാണ്. അങ്ങനെ നോക്കിയാൽ ഏറ്റവും കൂടുതൽ ബഹിഷ്കരണങ്ങൾ വേണ്ടത് സിപിഎമ്മിനെതിരെ ആയിരുന്നു.

മാദ്ധ്യമ പ്രവർത്തകർക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. അധികം കാലമായിട്ടില്ല. ഇന്ത്യാ വിഷനിലുണ്ടായിരുന്ന സികെ വിജയനെ കണ്ണൂരിൽ നിന്നും മലപ്പുറത്തേക്ക് ഓടിച്ചത് ആരായിരുന്നു ? മനോരമയുടെ പ്രദീപ് ജോസഫിനെ പൊലീസ് ജീപ്പിൽ നിന്ന് വലിച്ചിറക്കി നടുറോഡിൽ തല്ലിച്ചതച്ചത് ആരായിരുന്നു ? വിഭാഗീയതയെത്തുടർന്നുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മനോരമയുടേയും ഏഷ്യാനെറ്റിന്റെയും മാദ്ധ്യമ പ്രവർത്തകരെ കഞ്ഞിക്കുഴിയിലിട്ട് തല്ലിച്ചതച്ചത് ആരായിരുന്നു ? കൈനകരിയിൽ മീഡിയ വണ്ണിന്റെ പ്രേം ലാലിനെ തല്ലിയത് ആരായിരുന്നു ?

ഏഷ്യാനെറ്റിലെ ഷാജഹാനെ കണ്ണൂർ നേതാവ് പി ജയരാജൻ ഭീഷണിപ്പെടുത്തിയത് മറന്നോ ?ജനയുഗം റിപ്പോർട്ടറെ വളഞ്ഞിട്ടടിച്ചത് ? ഇതൊക്കെ ചെയ്ത പാർട്ടിക്കെതിരെ ഇന്നുവരെ ഒരു ബഹിഷ്കരണം നടത്താൻ ഈ മാദ്ധ്യമപ്രവർത്തകർക്ക് നട്ടെല്ലുണ്ടായിട്ടുണ്ടോ ? എത്ര ക്യാമറാമാന്മാർക്ക് മർദ്ദനമേറ്റിട്ടുണ്ട് ? എത്ര ക്യാമറകൾ തല്ലിത്തകർത്തിട്ടുണ്ട് ? ഇതുവരെ ഏതെങ്കിലും ഒരു മാദ്ധ്യമ പ്രവർത്തകൻ പിണറായിയുടെയോ ഏതെങ്കിലും സിപിഎം നേതാവിന്റെയോ പത്ര സമ്മേളനത്തിൽ മുഖം മൂടി പ്രതിഷേധിച്ചിട്ടുണ്ടോ ?

ഇതൊക്കെ പുതിയ പ്രതിഷേധമാണെന്നാണ് മറുപടിയെങ്കിൽ ദാ ഒരവസരമുണ്ട് . കാസർകോട്ട് മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചതിന് അറസ്റ്റിലായത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് . പിണറായിക്ക് മുന്നിൽ മുഖം മൂടാൻ പേടിയുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണന്റെ പത്രസമ്മേളനത്തിലായാലും മതി . കേരളം കാണട്ടെ നിങ്ങളുടെ തണ്ടെല്ലുറപ്പ്.

ഇല്ലെങ്കിൽ ദയവായി ജനങ്ങളോട് സമ്മതിക്കുക. നിങ്ങളൊന്നും നിഷ്പക്ഷരല്ലെന്ന് അവരും കൂടി മനസ്സിലാക്കിക്കോട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button