Latest NewsDevotional

കണ്ണാടിയിൽ അൽപ്പം കാര്യമുണ്ട്; അറിയണം ഈ കാര്യങ്ങൾ

നിത്യവും ഒരു തവണയെങ്കിലും കണ്ണാടിയിൽ നോക്കാത്തവർ വിരളമായിരിക്കും .ഭവനത്തിൽ സാധനങ്ങൾ ക്രമീകരിക്കുമ്പോൾ കണ്ണാടി സ്ഥാപിക്കുന്നത് വളരെയധികം ശ്രദ്ധയോടുകൂടി വേണം . ഏതൊരു ഊർജത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കണ്ണാടി .ചുരുക്കിപ്പറഞ്ഞാൽ പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രമേ ഭവനത്തിൽ കണ്ണാടി സ്ഥാപിക്കാവൂ, അല്ലെങ്കിൽ ദോഷമാകും പരിണിതഫലം.

ഭവനത്തിലേക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജം പ്രവഹിക്കുന്നത് കിഴക്കു ഭാഗത്തുനിന്നാണ് . ഈ അനുകൂല ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ കിഴക്കു ഭാഗത്തേക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കാൻ പാടില്ല .

കുബേരന്റെ ദിക്കാണ് വടക്കുഭാഗം. ധനാഗമനത്തെ വികർഷിക്കുന്നതിനാൽ വടക്കു ഭാഗത്തേക്ക് ദർശനമായി കണ്ണാടി അരുത്. കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി കണ്ണാടി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗശേഷം തുണി കൊണ്ട് മൂടുന്നതാണ് ഉത്തമം. ഭവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രധാനവാതിൽ .ഭവനത്തിലേക്കുള്ള പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ പ്രധാന വാതിലിനു നേരെ കണ്ണാടി തൂക്കരുത്.

പണം സൂക്ഷിച്ചിരിക്കുന്ന അലമാരയ്ക്കു എതിർഭാഗത്തായി കണ്ണാടി സ്ഥാപിക്കുന്നത് സമ്പത്തിനെ ഇരട്ടിപ്പിക്കും .വാസ്തുപ്രകാരം ധനാഗമനത്തിന് ഭവനത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ വടക്കോട്ടു ദർശനമായി വേണം പണപ്പെട്ടി സ്ഥാപിക്കാൻ. ഈ പണപ്പെട്ടി പ്രതിഫലിപ്പിക്കുന്ന രീതിയിൽ തെക്കോട്ടു ദർശനമായി കണ്ണാടിസ്ഥാപിക്കുന്നത് ഉത്തമം. പണപ്പെട്ടിക്കടുത്തു കണ്ണാടിവയ്ക്കുന്നതും നന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button