KeralaLatest NewsIndia

ശബരിമലയിൽ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു ;കളക്ടറോട് റിപ്പോർട്ട് തേടി

സംസ്ഥാനത്തു ഗുരുതരമായ സാഹചര്യമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

ഡല്‍ഹി: ശബരിമലയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ശക്തമായ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷന്‍.ചിത്തിര ആട്ട വിശേഷ സമയത്തു നട തുറന്നപ്പോള്‍ സന്നിധാനത്ത് കുട്ടികള്‍ അടക്കമുള്ള ഭക്തര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളില്‍ നേരിട്ടു എത്തി വിശദീകരണം നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കു കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഉത്തരവ് തെറ്റിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തു ഗുരുതരമായ സാഹചര്യമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

പിന്നാലെ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കമ്മിഷന്‍ അധ്യക്ഷന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോക്ടര്‍ കെ വാസുകിയെ വിളിച്ചു വരുത്തി വിശദാംശങ്ങള്‍ തേടാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. കഴിഞ്ഞ നവംബര്‍ 15നു ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇതുവരെയും തയ്യാറാക്കി നല്‍കാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. ഈ മാസം 21 ന് രാവിലെ പതിനൊന്നു മണിക്ക് ഹാജരാവാനാണ് നിര്‍ദേശം നല്‍കിയത്.

ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോഴായിരുന്നു സന്നിധാനത്ത് നാമം ജപിച്ചതിനു അയ്യപ്പ ഭക്തരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചത്. പോലീസ് അതിക്രമം നേരിട്ട തിരുവനന്തപുരത്തെ കുഞ്ഞുങ്ങളും രക്ഷിതാക്കളുമാണ് ദൃശ്യങ്ങളോടെ പരാതിയുമായി കമ്മീഷനെ സമീപിച്ചത്. റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ കലക്ടര്‍ തയ്യാറാവാത്തതും കമ്മീഷന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button