USANewsInternational

അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്ക്

 

കാനഡ: ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് ഉത്തരം ഉടന്‍ ലഭിച്ചേക്കാം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിക്കുകയാണ് കെമി ടീം അഥവാ കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപിംഗ് എക്സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞര്‍.ഇതിനോടകം നിരവധി തവണ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തിയിരുന്നു.

എന്നാല്‍ ഇത് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമായിരുന്നില്ല. ഭൂമിക്ക് പുറത്ത് നിന്നാണ് എത്തുന്നതാണെന്നാണ് ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം.ഫാസ്റ്റ് റേഡിയോ ബേസ്റ്റ് എന്ന് വിളിക്കുന്ന റേഡിയോ സിഗ്നലുകളാണ് ഭൂമിയിലേക്കെത്തിയത്. ഒരേ ദിശയില്‍ നിന്ന് ആറ് തവണയെങ്കിലും സിഗ്നലുകള്‍ ആവര്‍ത്തിച്ച് ഭൂമിയിലെത്തിയിട്ടുണ്ട്.

പഴയ തരത്തിലുള്ള ദൂരദര്‍ശിനികള്‍ക്ക് ഒരേ ദിശയിലേക്ക് മാത്രമേ നിരീക്ഷിക്കാന്‍ സാധിക്കുകയുള്ളു. ദീര്‍ഘ വൃത്താകൃതിയുള്ള ടെലസ്‌കോപ്പ് ഉപയോഗിച്ച് ദിവസവും രാത്രി മൂന്ന് ഡിഗ്രി വീതം മാറ്റി നിരീക്ഷണം നടത്തിയിരുന്നു. ഇതില്‍ ആഴ്ചയില്‍ നൂറിലധികം സിഗ്നലുകള്‍ ലഭിച്ചതായി ഇവര്‍ പറയുന്നു. ഇതൊരു തുറന്ന വാതിലാണെന്നായിരുന്നു കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ നിരീക്ഷകനും ശാസ്ത്രജ്ഞനുമായ ഷാമി ചാറ്റര്‍ജി അഭിപ്രായപ്പെട്ടത്.2007ലായിരുന്നു ഫാസ്റ്റ് റേഡിയോ ബേസ്റ്റ് ലഭിച്ചത്. എന്നാല്‍ ഇത് ടെലസ്‌കോപ്പുകളുടെ സിഗ്നലുകള്‍ കൂടിച്ചേര്‍ന്നതാകാം എന്നായിരുന്നു അന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞത്.

എന്നാല്‍ വളരെ വിശാലമായ ദൂരത്ത് നിന്നായിരുന്നു സിഗ്നലുകള്‍ എത്തിയത്. മില്ലി സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സിഗ്നലുകളാണ് ലഭിച്ചിരുന്നതെങ്കിലും ഇവയ്ക്ക് സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിക്കുന്ന ഊര്‍ജ്ജത്തിന്റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.ആവര്‍ത്തിച്ചുള്ള സിഗ്നലുകള്‍ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നുള്ള സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഇതിനെ സംബന്ധിച്ച് പല പഠനങ്ങളും നിലവിലുണ്ട്.സ്പഷ്ടമായ സമയവും തരംഗദൈര്‍ഘ്യവും ഉള്ള സിഗ്നലുകള്‍ക്ക് കൃത്യമായ ഘടനയുണ്ടെന്ന് ശാസ്ത്രജ്ഞനായ ചെറി എന്‍ജി പറഞ്ഞു. ഒരുപക്ഷേ ഇതായിരിക്കാം ഭാവി തീരുമാനിക്കുന്നത് ഒരുപക്ഷേ ഇതായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.കൂടുതല്‍ ഉത്തരങ്ങള്‍ നമുക്ക് ലഭിക്കുമെങ്കിലും അതിലേരെ ചോദ്യങ്ങളായിരിക്കും നമുക്കുണ്ടാവുക. എന്നാലും നമ്മള്‍ യഥാര്‍ത്ത ഉത്തരങ്ങളോട് അടുക്കുകയാണ്. വാനനിരീക്ഷകയും ശാസ്ത്രജ്ഞയുമായ സാറാ ബ്രൂക്ക് പറഞ്ഞത്.

ഒന്നര ലക്ഷം ബില്യണ്‍ പ്രകാശവര്‍ഷമകലെയുള്ള സൗരയൂഥത്തില്‍ നിന്നാണ് സിഗ്നലുകള്‍ എത്തിയത്. തുടര്‍ച്ചയായി എത്തുന്ന സിഗ്നലുകള്‍ മനുഷ്യന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്തായിരുന്നാലും അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഒരുപക്ഷേ അവര്‍ നമ്മെ തേടി ഭൂമിയിലെത്തിയേക്കാമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇനിയുള്ള കാലങ്ങളില്‍ ഉത്തരം ലഭിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button