KeralaLatest NewsIndia

മതവികാരം വ്രണപ്പെടുത്തിയ സംഭവം ; ലിബി സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യാത്തതിൽ കോടതി വിശദീകരണം തേടി

കേസില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യാത്ത സംഭവത്തിൽ പോലീസിനോട് കോടതി വിശദീകരണം തേടി .മതനിന്ദ, മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക, ആരാധനാലയങ്ങളെ അവഹേളിക്കുക, മതവികാരം വ്രണപ്പെടുത്തുക, ഇത്തരം കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ ലഭിക്കും ഒരു ഓൺലൈൻ റിപ്പോര്‍ട്ടര്‍ രഞ്ചിത്ത് സിനിക് ശിവനുമെതിരെ സുമേഷ് കൃഷ്ണ സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാൽ പോലീസ് കേസെടുക്കാൻ മടിച്ചതിനെ തുടർന്ന് ഇയാൾ നേരിട്ട് എറണാകുളം സിജെഎം കോടതിയില്‍ പരാതി നല്‍കി. ഈ പരാതിയാണ് കേസടുക്കാന്‍ ആവശ്യപ്പെട്ടു സിജെഎം കോടതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറിയത്.എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാതെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഒത്തുകളിക്കുകയാണ് എന്ന ആരോപണമാണ് സുമേഷ് കൃഷ്ണ ഉന്നയിക്കുന്നത്.

ലിബിയുടെ കാര്യത്തില്‍ പൊലീസിന്റെ ഒത്തുകളി മനസിലാക്കിയ പരാതിക്കാരനായ പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിങ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണ വീണ്ടും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിജെഎം കോടതി വിശദീകരണം തേടിയത്. ഈ കേസില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button