Latest NewsKeralaIndia

ശബരിമല പ്രവേശനം: വീട്ടിലേക്ക് മടങ്ങാനാകാതെ ബിന്ദുവും കനക ദുര്‍ഗയും

കനക ദുർഗയും ബിന്ദുവും ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്തുടനീളം സംഘർഷങ്ങളുണ്ടായിരുന്നു.

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സ്വവസതികളിലേക്ക് പോകാന്‍ കഴിയാതെ യുവതികള്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയുമാണ് കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ കഴിയുന്നത്. വധഭീഷണിയടക്കം തങ്ങള്‍ക്ക് പ്രതിഷേധക്കാരില്‍ നിന്നുമുണ്ടാകുന്നുവെന്നാണ് ഇരുവരും പറയുന്നത്. കനക ദുർഗയും ബിന്ദുവും ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്തുടനീളം സംഘർഷങ്ങളുണ്ടായിരുന്നു.

പൊലീസ് സുരക്ഷയിലാണ് മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ഈമാസം രണ്ടിന് സന്നിധാനത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച്‌ ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തുകയും ചെയ്‌തു. രണ്ടാം തവണ നടത്തിയ ശ്രമത്തിനൊടുവിലാണ് യുവതികള്‍ക്ക് രഹസ്യമായി സന്നിധാനത്തെത്താന്‍ സാധിച്ചത്.

ഇതോടെ ഇരുവരും ഒളിവിൽ പോകുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസിനെ വിശ്വാസമാണെന്നും, അടുത്ത ആഴ്‌ചയോടു കൂടി വീടുകളിലേക്ക് പോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് യുവതികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button