Latest NewsKeralaNattuvartha

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം

ആലപ്പുഴ: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. ആലപ്പുഴ വഴിച്ചേരി ജംഗ്ഷന് പടിഞ്ഞാറുവശം ചിങ്ങന്തറ സി.ജെ. സേവ്യറിന്റെ വീട്ടിലേക്ക് ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് എറണാകുളത്തുനിന്നും പെട്രോളിയം ഉത്പന്നവുമായിവന്ന ലോറി ഇടിച്ച് കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.   വീടിന്റെ മതിലും ഗേറ്റും പൂര്‍ണമായും തകര്‍ന്നു.

സമീപത്തെ തേക്കുമരത്തില്‍ ലോറി തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടാങ്കറിന് ലീക്കുണ്ടായി. പെട്രോളിയം ഉത്പന്നം ചോരുന്നത് തടയാൻ എറണാകുളത്തുനിന്നും വേറെ ലോറിയെത്തിച്ച് പെട്രോളിയം ഉത്പന്നം അതിലേക്ക് മാറ്റിയ ശേഷമാണ് ലോറി അപകട സ്ഥലത്തുനിന്നും നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button