Latest NewsNewsIndia

ആ പ്രണയത്തിനു മുന്നില്‍ മരണം തോറ്റുമടങ്ങി; ആശുപത്രിക്കിടക്ക കതിര്‍മണ്ഡപമായി

ഹൈദരാബാദ്: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കള്‍ ആശുപത്രിക്കിടക്കയില്‍ വെച്ച് വരണമാല്യം ചാര്‍ത്തി ഒന്നായി. തെലുങ്കാനയിലെ വികാരബാദിലായിരുന്നു സംഭവം. അതാലി സ്വദേശിനി രശ്മിയും(19) കുകിന്ദ സ്വദേശി നവാസുമാണ്(21) ആശുപത്രി കിടക്കയില്‍ വിവാഹിതരായത്.

അകന്ന ബന്ധുകൂടിയായ നവാസുമായി രശ്മി രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. മറ്റൊരു യുവതിയുമായി നവാസിനെ വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കുന്ന വിവരമറിഞ്ഞ് രശ്മി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മിയെ കാണാന്‍ നവാസ് എത്തുകയും പിന്നീട് നവാസും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇരുവരുടെയും നില ഗുരുതരാവസ്ഥയിലായതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ക്രൊഫോര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ ഡോക്ടറാണ് പ്രണയസാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്. ഡോക്ടര്‍ ഇരുവരുടെയും ബന്ധുക്കളുമായി സംസാരിച്ചതുപ്രകാരം വിവാഹം നടത്താന്‍ സമ്മതിക്കുകയായിരുന്നു. വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ നവാസും രശ്മിയും വീല്‍ചെയറില്‍ ഇരുന്നാണ് ചടങ്ങില്‍ സംബന്ധിച്ചത്.

Tags

Post Your Comments

Related Articles


Back to top button
Close
Close