KeralaLatest News

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം• പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 15.01.2019 തീയതി വൈകുന്നേരം 05.00 മണിമുതൽ രാത്രി 10.00 മണിവരെ എയർപോർട്ട്, ആൾസെയിൻസ്, ചാക്ക, ഈഞ്ചയ്ക്കൽ, പടിഞ്ഞാറേക്കോട്ട, മിത്രാനന്ദപുരം, വാഴപ്പള്ളി, ട്രാൻസ്പോർട്ട് ഭവൻ, ആലുക്കാസ്, കിഴക്കേനട, പത്മ വിലാസം വരെയുള്ള റോഡിലും ചാക്ക , പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, ആർ.ആർ.ലാംമ്പ്, മ്യുസിയം, കെൽട്രോൺ, വെള്ളയമ്പലം, രാജ്ഭവൻ വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.

മേൽപറഞ്ഞ റോഡുകളിൽ അന്നേദിവസം രാവിലെ മുതൽ കർശന പാർക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കു ന്നതാണ്. ആയതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ യാതൊരു മുന്നറിയിപ്പും കുടാതെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്തപ്പെട്ട ആളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിൽ അന്നേദിവസം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വഴിയോര കച്ചവടവും യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ:

കോവളം ബൈപ്പാസ് വഴി തിരുവനന്തപുരം നഗരത്തിലേയ്ക്ക് വരുന്ന വാഹനങ്ങൾ തിരുവല്ലം പാലം ഭാഗത്തു നിന്നും തിരിഞ്ഞ് കമലേശ്വരം, മണക്കാട് വഴി പോകേണ്ടതാണ്.

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും കുഴിവിള ജംഗ്ഷനിൽ നിന്നോ വെൺപാലവട്ടം ജംഗ്ഷനിൽ നിന്നോ തിരിഞ്ഞ് നഗരത്തിലേയ്ക്ക് പോകേണ്ടതാണ്.

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള ഹെവി/ചരക്ക് വാഹനങ്ങൾ കഴക്കുട്ടത്തു നിന്നും തിരിഞ്ഞ് കാര്യവട്ടം, ശ്രീകാര്യം വഴി പോകേണ്ടതാണ്.

ശംഖുമുഖം, ആൾസെയിന്റ്സ്, വെട്ടുകാട് ഭാഗത്തേയ്ക്ക് പോകേണ്ടതായ വാഹനങ്ങൾ പേട്ട ഭാഗത്തുനിന്നും തിരിഞ്ഞ് ആനയറ, വെൺപാലവട്ടം, വേളി വഴി പോകേണ്ടതാണ്.

വിമാനത്താവളത്തിലേയ്ക്ക് വരുന്ന എല്ലാ യാത്രക്കാരും മുൻകൂട്ടി യാത്ര ആരംഭിച്ച് യാത്രാ തടസ്സം ഒഴിവാക്കേണ്ടതാണ്.

പ്രധാനമന്ത്രി അവർകളുടെ സന്ദർശനത്തോടനുബന്ധിച്ച് മേൽപ്പറഞ്ഞ റോഡുകളുടെ ഇരുവശത്തും യാതൊരുവിധ പാർക്കിംഗുകളും , വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിൽ അന്നേദിവസം യാതൊരുവിധ വാഹന പാർക്കിംഗുകളും അനുവദിക്കുന്നതല്ല.

വാഹന പാർക്കിംഗിനുള്ള സ്ഥലങ്ങൾ:

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങളുടേയും വാഹനങ്ങൾ പഴവങ്ങാടി, കിഴക്കേകോട്ട, അട്ടക്കുളങ്ങര എന്നീ സ്ഥലങ്ങളിൽ ആളെ ഇറക്കിയശേഷം ആറ്റുകാൽ ഭഗവതി ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

പ്രധാനമന്ത്രി കടന്നു പോകുന്ന പാതകൾക്ക് ഇരുവശവുമുള്ള താമസക്കാരും, കച്ചവടക്കാരും ടി സമയങ്ങളിൽ ടി പാതയിലൂടെയുള്ള വാഹനയാത്രകൾ ഒഴിവാക്കേണ്ടതും, ഇടറോഡുകളിൽ നിന്നും വാഹനങ്ങൾ പ്രധാനപാതയിലേയ്ക്ക് കൊണ്ടുവരാൻ പാടില്ലാത്തുമാണ് .

പ്രധാനമന്ത്രി കടന്നു പോകുന്ന പാതകൾക്ക് ഇരുവശവുമുള്ള റോഡുകളിലേയും കെട്ടിടങ്ങളുടേയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അന്നേ ദിവസം അനുവദിക്കുന്നതല്ല.

മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാർ കാലേക്കൂട്ടി വിമാനത്താവളത്തിൽ എത്തേണ്ടതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നഭ്യർത്ഥിക്കുന്നു. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും 0471-2558732. 0471-2558731 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button