Latest NewsBusiness

പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളെന്ന് സൂചന

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളെന്ന് സൂചന. ശമ്പള വിഭാഗത്തെ ലക്ഷ്യമിട്ട് ആദായനികുതി ഇളവു പരിധി ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള ആദായ നികുതി ഇളവു പരിധി 2.5 ലക്ഷമാണ്. ഇത് അഞ്ചു ലക്ഷമായി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ ചെലവുകള്‍ക്കും ടിഎയ്ക്കും നികുതി നല്‍കേണ്ടതില്ലെന്ന തീരുമാനം തുടരുമെന്നും സൂചനകളുണ്ട്.

വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ പരോക്ഷ നികുതി നയത്തില്‍ മാറ്റമൊന്നും വരുത്തിയേക്കില്ല. കോര്‍പ്പറേറ്റ് ടാക്സ് ഒരുശതമാനത്തില്‍തന്നെ നിലനിര്‍ത്തിയേക്കും.

ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗക്കാരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button