Jobs & VacanciesLatest NewsEducation & Career

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. കര–നാവിക–വ്യോമസേനകളിൽ 392 ഒഴിവുകളിൽ അവിവാഹിതരായ പുരുഷന്മാർ അവസരം. ഏപ്രിൽ 21നു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേന തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എൻഡിഎയുടെ ആർമി, നേവി, എയർഫോഴ്‌സ് വിഭാഗങ്ങളിലെ 143-ാമത് കോഴ്‌സിലേക്കും നേവൽ അക്കാദമിയുടെ 105–ാമത് കോഴ്‌സിലേക്കും പ്രവേശനം ലഭിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവയാണു പരീക്ഷാകേന്ദ്രങ്ങൾ. സംസ്‌ഥാനത്തിനു പുറത്തു ബാംഗ്ലൂരും ചെന്നൈയുമാണു തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി : ഫെബ്രുവരി 4

shortlink

Related Articles

Post Your Comments

Related Articles


Back to top button