Latest NewsSaudi ArabiaGulf

പുതുമകളുമായി സൗദി അരാംകോ പെട്രോള്‍ ബങ്കുകള്‍

ചില്ലറ വില്പ്പന മേഖലകളില് ഏറെ പുതുമകളോടെ സൗദി അരാംകോയുടെ പെട്രോള് ബങ്കുകള് വരുന്നു. ഉപഭോക്താക്കള്ക്ക് സ്വയം സേവന സംവിധാനം ഉള്പ്പെടെയുണ്ടാകും പുതിയ പമ്പുകളില്. ചില്ലറ വില്പന മേഖലയില് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.അത്യാധുനിക സംവിധാനങ്ങളോടെയാകും അരാംകോയുടെ പമ്പുകള്. അതി വേഗത്തില് ഇന്ധനം നിറക്കാന് സാധിക്കും വിധത്തിലാണ് പുതിയ ബങ്കുകള്. ഡ്രൈവര്മാര്ക്ക് സഹായികളില്ലാതെ എണ്ണ നിറക്കാനും സൗകര്യമുണ്ടാകും.
 
ക്രഡിറ്റ് – ഡെബിറ്റ് കാര്ഡുകളുപയോഗിച്ച് പണമടക്കാനും വഴിയുണ്ട്. ഷോപ്പുകളും റസ്റ്റോറന്റുകളുംഉള്പ്പെടുത്തും.ഓഹരിവിപണിയില് സാന്നിദ്ധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ് സൗദി അരാംകോ. ഓട്ടോ മൊബൈല്, വ്യോമയാന മേഖലകളിലേക്കും വിപണനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട് ഇവര്ക്ക്. ലോകത്തെ തന്നെ എണ്ണ ഉത്പാദന ഭീമനാണ് സൗദി അരാംകോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button