Latest NewsSaudi ArabiaNewsInternationalGulf

സൗദി അരാംകൊ നേരിട്ടുന്ന ഏറ്റവും വലിയ ഭീഷണി സൈബർ ആക്രമണങ്ങൾ: അരാംകൊ സിഇഒ

റിയാദ്: സൗദി അരാംകൊ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സൈബർ ആക്രമണങ്ങൾ. സിഇഒ അമീൻ അൽ നാസിറാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി ദുരന്തങ്ങളെ പോലെ വലുതും തീവ്രത ഏറിയതുമായ സൈബർ ആക്രമണങ്ങളിൽ ചിലതിനെ നിർമിത ബുദ്ധിയിലൂടെ (എഐ) തടയാൻ സാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലകളിലും നിർമ്മിത ബുദ്ധി സ്വീകരിക്കുന്നത് ഉൾപ്പെടെ ഡിജിറ്റൽ പരിവർത്തനം ശക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ ത്രിദിന ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റ പണി നടത്തിയ റോഡില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്‍ കുഴികള്‍ രൂപപ്പെട്ടു

പുതുതലമുറയെ പിന്തുണക്കുന്നതിന് ഗ്ലോബൽ കോറിഡോർ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന തന്ത്രപ്രധാന പദ്ധതി അരാംകൊ നടപ്പാക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം ആരോഗ്യം, ഊർജം, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ തുടങ്ങി സുപ്രധാന മേഖലകളിൽ നിർമിത ബുദ്ധി പ്രയോജനപ്പെടുത്തിവരുന്നതായി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ അറിയിച്ചു.

അടുത്ത 150 വർഷത്തെ വികസനം മുന്നിൽകണ്ടുള്ള പ്രവർത്തനമാണ് സൗദി നടത്തിവരുന്നത്. മാനവശേഷി വികസനം, ആരോഗ്യ സംരക്ഷണം, ഗതാഗതം, ഊർജം, സംസ്‌കാരം, പൈതൃകം, പരിസ്ഥിതി, സാമ്പത്തികം തുടങ്ങിയ സുപ്രധാന മേഖലകളിൽ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഉച്ചകോടി ചർച്ച ചെയ്തു. 90 രാജ്യങ്ങളിൽ നിന്നുള്ള 200 വിദഗ്ധർ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് സമാപിക്കും.

Read Also: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍: വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ

shortlink

Related Articles

Post Your Comments

Related Articles


Back to top button