Latest NewsIndia

പ്രഭാസുമായി ബന്ധമുണ്ടെന്ന വാർത്ത; വൈഎസ്ആറിന്റെ മകൾ പരാതി നൽകി

ആന്ധ്രയിലെ രാഷ്ട്രീയപ്പോരിന് ഇരയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരി വൈഎസ് ശര്‍മ്മിള തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. തന്നെയും സിനിമാതാരം പ്രഭാസിനെയും ചേർത്ത് സമുഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ വൈഎസ് ശര്‍മ്മിള ഭര്‍ത്താവായ അനില്‍ കുമാറിനോപ്പം ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മനപൂർവ്വം അപകീർ‌ത്തിപ്പെടുത്താനാണ് ഇത്തരം ഗൂഡാലോചനകൾ ഉന്നയിക്കുന്നതെന്നും ടിഡിപി ആണ് ഇത്തരം ആരോപണങ്ങൾക്കു പിന്നിലെന്നും ശർമ്മിള ആരോപിച്ചു. തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസ് കമ്മീഷണര്‍ അഞ്ജാനി കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. തെലുങ്ക് സൂപ്പര്‍ താരവുമായി ചേര്‍ത്തുണ്ടാക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ നിയമപോരാട്ടത്തിനിറങ്ങുമെന്നും ശർമ്മിള വ്യക്തമാക്കി.

ഇത്തരത്തിലുളള ആരോപണങ്ങൾ ആദ്യമായല്ലെന്നും 2014 തിരഞ്ഞെടുപ്പു കാലത്തും സമാനമായ രീതിയിലുളള കുപ്രചരണം നടന്നിരുന്നുവെന്നും അതേ മാര്‍ഗമാണ് ടിഡിപി വരുന്ന ലോകസഭതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തും ചെയ്യുന്നതെന്ന് ശർമ്മിള ആരോപിച്ചു. താന്‍ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ തന്റെ മൗനം മുതലെടുക്കപ്പെടുമെന്നും അതിനാലാണ് പരാതി നല്കിയതെന്നും ശര്‍മ്മിള പറയുന്നു. രാഷ്ട്രീയത്തിലുളള സ്ത്രീകളെ അപവാദങ്ങളിൽ കുടുക്കി നേരിടാനെ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികൾക്ക് അറിയുവെന്നും ശർമ്മിള പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button