Latest NewsUAENewsInternationalGulf

50,000 ദിര്‍ഹത്തിനും സ്വര്‍ണ നെക്ലേസിനും വേണ്ടി മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി

ഷാര്‍ജ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച ലൈംഗിക തൊഴിലാളിയായ അമ്മയ്ക്ക് യുഎഇ കോടതി ഒരു വര്‍ഷം ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലനിന്ന മറ്റ് മൂന്ന് സ്ത്രീകളെയും ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനാണ് കോടതി ഉത്തരവ്.

17 വയസുള്ള മകളുടെ കന്യകാത്വമാണ് സ്ത്രീ വില്‍പ്പനയ്ക്ക് വെച്ചത്. ഇക്കാര്യം തന്റെ സുഹൃത്തുക്കളെയും യുവതി അറിയിച്ചു. 50,000 ദിര്‍ഹവും സ്വര്‍ണ നെക്ലേസും നല്‍കിയാല്‍ മകള്‍ക്കൊപ്പം ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നായിരുന്നു യുവതി പറഞ്ഞിരുന്നത്.

ഷാര്‍ജ പോലീസിന്റെ കൃത്യമായ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ട പോലീസ് പണവുമായി ഒരാളെ ഇവരുടെ അരികിലേക്ക് അയക്കുകയായിരുന്നു. ഹോട്ടലില്‍ വെച്ച് സ്ത്രീയുടെ സഹായികളായ മൂന്ന് പേരെ പിടികൂടി. പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയെയും പോലീസ് പിടികൂടി. വിചാരണ സമയം പ്രതികള്‍ കുറ്റസമ്മതം നടത്തി. മനുഷ്യക്കടത്ത്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments


Back to top button