Latest NewsKeralaCrime

ഐ ബി സതീഷ് എംഎല്‍എയുടെ വീട് സാമുഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തു

തിരുവനന്തപുരം : കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്റെ കുടുംബ വീട് അടിച്ചു തകര്‍ത്തു. മാറനല്ലൂര്‍ കൊറ്റംപള്ളിയിലുള്ള പൂട്ടിയിട്ടിരുന്ന വീടാണ് അടിച്ചു തകര്‍ത്തിട്ടുള്ളത്.

താക്കോല്‍ പൊളിച്ച് വീടിനകത്ത് കയറിയ അക്രമികള്‍ പൈപ്പ് ലൈന്‍ അടിച്ചു തകര്‍ത്തു. വീടിനകത്തേക്ക് വലിയ കല്ലുകള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. വാഷ്‌ബെയ്‌സിന്‍, ജനല്‍ ചില്ലുകള്‍ എന്നിവയും തകര്‍ത്തു. രാവിലെയാണ് വിവരം അറിഞ്ഞത്. പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button