KeralaLatest News

ധന്യ നിമിഷം: അഗസ്ത്യാര്‍കൂടത്തില്‍ മുത്തമിട്ട് ധന്യ സനല്‍

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അഗസ്ത്യാര്‍കൂടത്തില്‍ ആദ്യ വിജയകൊടി നാട്ടി ധന്യ സനല്‍. ഇതോടെ അഗസ്ത്യാര്‍കൂടത്തില്‍ വനിതകള്‍ക്ക് ട്രെക്കിങ് നടത്താനുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ വനിതയെന്ന്  ബഹുമതിയാണ് ധന്യ സ്വന്തമാക്കിയിരിക്കുന്നത്. ധന്യ നിമിഷം: അഗസ്ത്യാര്‍ കൂടത്തില്‍ മുത്തമിട്ട് ധന്യ സനല്‍. മലമുകളില്‍ എത്തിയ ധന്യ അഗസ്ത്യാര്‍ മലയെ ചുംബിച്ചുകൊണ്ട് നന്ദി അറിയിച്ചു. തുടര്‍ന്ന് നന്ദി എന്നെഴുതിയ ബാനര്‍ എല്ലാ ദിക്കിലേക്കും വീശിക്കാട്ടി സന്തോഷം അറിയിച്ചു.

ട്രക്കിംഗിനെ കുറിച്ച് ധന്യയുടെ അനുഭവം ഇങ്ങനെ:

രാവിലെ ഒമ്പതിനാണ് പത്തു പേരുള്ള സംഘം അതിരുമല ബേസ് ക്യാമ്പിലേയ്ക്ക യാത്ര തുടങ്ങിയത്. അതിരുമല ബേസ് ക്യാമ്പിലേയ്ക്കുള്ള യാത്ര കുഴപ്പമില്ലായിരുന്നു. എന്നാല്‍ പിന്നീടുള്ള നാലു കിലോമീറ്റര്‍ യാത്ര അതിദുഷ്‌കരമായിരുന്നു. സാഹസികമായാണ് ഈ ദൂരം പിന്നിട്ടത്. കത്തുന്ന സൂര്യനു താഴെ കുറ്റിപ്പുല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ കാട്ടിലൂടെ നടന്നു നീങ്ങുമ്പോള്‍ മരത്തണലുകള്‍ അപൂര്‍വമായിരുന്നു. മുട്ടിച്ചാന്‍ പാറയില്‍ എത്തിയപ്പോഴേക്കും കുത്തനെയുള്ള കയറ്റമായി തുടങ്ങിയിരുന്നു. കയറ്റം വലിഞ്ഞു കയറുമ്പോള്‍ മുട്ട് നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു.

യാത്ര പകുതിയായപ്പോഴേക്കും പത്തു പേരുള്ള സംഘം ചിതറി രണ്ടു പേര്‍ മാത്രമായി. പാറക്കെട്ടുകളിെ അടയാളങ്ങളാണ് തുടര്‍ന്നുള്ള യാത്രയില്‍ രക്ഷയായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് അതിരുമല ബേസ് ക്യാംപില്‍ എത്തിയത്. ക്ഷീണെ കൊണ്ട് ചെന്നപാടെ ഉറങ്ങുകയാണ് ചെയ്തത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉറങ്ങാന്‍ പ്രത്യേക സൗകര്യം അവിടെയാരുക്കിയിരുന്നു. രാത്രി ചൂട് കഞ്ഞിയും പയറും കഴിച്ച് ഉറങ്ങാന്‍ കിടന്നപ്പോഴേയ്ക്കും പുറത്ത് തണുപ്പ്് കലശലായിരുന്നു. സ്ലീപ്പിങ് ബാഗ് ഇല്ലാത്തവരൊന്നും കാര്യമായി ഉറങ്ങിക്കാണാന്‍ വഴിയില്ല. ചെവ്വാഴ്ച രാവിലെ ആറിന് എല്ലാവരും ഉണര്‍ന്നു. ഇനിയുള്ളത് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ഏറ്റവും ദുഷ്‌കരമായ 6.5 കിലോമീറ്റര്‍ യാത്രയാണ്. തുടര്‍ന്നങ്ങോട്ട് പാറക്കൂട്ടങ്ങള്‍ മാത്രമാണ്. ഏഴരയ്ക്കു യാത്ര പുറപ്പെട്ട സംഘത്തിലെ പലരും യാത്ര അവിടെ ഉപേക്ഷിച്ചു.

കുരങ്ങു കയറുന്നതുപോലെ കയറി വേണം പാറക്കൂട്ടങ്ങള്‍ പിന്നിടിനാന്‍. മൂന്നര കിലോമീറ്റര്‍ താണ്ടിയാണ് പൊങ്കാലപ്പാറയില്‍ എത്തിയത്. അവിടെയിരുന്ന് ബേസ്‌ക്യാംപില്‍ നിന്നു തന്നുവിട്ട ഉപ്പുമാവ് കഴിച്ചു. പിന്നീട് നാലു സ്ഥലങ്ങളില്‍ 30 മീറ്റര്‍ ഉയരമുള്ള കുന്നുകള്‍ റോപ്പില്‍ പിടിച്ചുകയറണം.ചുറ്റും തണുപ്പുണ്ടെങ്കിലും വിയര്‍ത്തൊലിക്കുകയായിരുന്നു. ഏറ്റവും ഉയരമുള്ള ഭാഗത്തേക്കു കാലെടുത്തുവച്ചപ്പോള്‍ ശബ്ദം പോലും പുറത്തുവരുന്നില്ലായിരുന്നു.

മലയ്ക്കു മുകളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് കൈപിടിച്ചുകയറ്റിയത്. ട്രക്കിംഗ് സീസണില്‍ പകല്‍ സമയത്ത് എപ്പോഴും ഒരാള്‍ ഇവിടെയുണ്ടാകും. രാവിലെ എഴുമണിക്ക് അതിരുമലയില്‍ നിന്നാണ് ഉദ്യോഗസ്ഥന്‍ ഇവിടേയ്ക്ക് പോകുന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിനു മടങ്ങും. വൈകിട്ട് മൂന്നരയോടെ അതിരുമലയില്‍ തിരിച്ചെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button