KeralaLatest NewsNews

സാഹസിക യാത്രികരുടെ ശ്രദ്ധയ്ക്ക്: അഗസ്ത്യാർകൂടം ട്രക്കിംഗ് തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സാഹസിക യാത്രികർക്ക് ഇതാ ഒരു സന്തോഷ വാർത്ത. 2024 വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് തീയതി പ്രഖ്യാപിച്ചു. ജനുവരി 24 മുതൽ മാർച്ച് 2 വരെയാണ് ഇത്തവണ അഗസ്ത്യാർകൂടം ട്രക്കിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.

Read Also: മൂന്ന് വയസുകാരിയെ മാതാവിന്റെ കണ്‍മുന്നില്‍ വെച്ച് പുലി ആക്രമിച്ച് കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് അതിഥി തൊഴിലാളിയുടെ മകൾ

ഓൺലൈൻ രജിസ്‌ട്രേഷന് ഫോട്ടോയും, സർക്കാർ അംഗീകരിച്ച ഐ ഡി ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ട്രക്കിംഗ് ഫീസായി ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപ അടയ്‌ക്കേണ്ടതാണ്. ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂവെന്ന് വനംവകുപ്പ് വ്യക്തമാക്കി.

14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ മാത്രമേ യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം.

Read Also: പുതുവസ്ത്രം ധരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സമയമുണ്ട്, മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയ്ക്ക് സമയമില്ല: ഖാർഗെ

shortlink

Related Articles

Post Your Comments

Related Articles


Back to top button