KeralaNews

ഗതാഗതക്കുരുക്കഴിക്കാന്‍ മൊബൈല്‍ ആപ്പുമായി ട്രാഫിക്ക് പൊലീസ്

തിരുവനന്തപുരം: ഗതാഗതക്കുരുക്ക് മുന്‍കൂട്ടി അറിയാന്‍ ആപ്പുമായി കേരള ട്രാഫിക് പൊലീസ്. ഇനി എവിടെയെങ്കിലും ദൂരയാത്ര പോകാന്‍ ഇറങ്ങുന്നെങ്കില്‍ വൈകുമെന്ന പേടി വേണ്ട. വഴിയിലുണ്ടാകുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഈ ആപ്പില്‍ നോക്കിയാല്‍ മതി. ഗതാഗതക്കുരുക്ക്, ഡൈവര്‍ഷന്‍സ്, മുന്നറിയിപ്പുകള്‍ തുടങ്ങി എല്ലാം തത്സമയം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ‘Qkopy’ എന്ന മൊബൈല്‍ ആപ്പ് സേവനമാണ് ട്രാഫിക് പോലീസ് ഒരുക്കുന്നത്. നിലവില്‍ തിരുവനന്തപുരം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമാകുക.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്:

സിറ്റി പോലീസ് ട്രാഫിക് പോലീസ് അലര്‍ട്ട് നമ്പര്‍ സേവ് ചെയ്തശേഷം പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ Qkopy മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ ആപ്പിലൂടെ മൊബൈലിലേക്ക് നഗരത്തിലെ ഗതാഗതക്കുരുക്ക് (Traffic Jam), വഴി തിരിച്ചുവിടലുകള്‍ (Traffic Diversions) തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ലഭിക്കും.

നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ മുന്‍കൂട്ടി അറിയാനും അതനുസരിച്ച് യാത്രകള്‍ ക്രമപ്പെടുത്താനും ഈ സംവിധാനം സഹയായകമാണ്. ട്രാഫിക് സംബന്ധമായ സംശയങ്ങള്‍ ചോദിക്കാനും , ട്രാഫിക് നിയമലംഘനങ്ങള്‍ , ട്രാഫിക് ബ്ലോക്കുകള്‍ എന്നിവ അറിയിക്കാനുമുള്ള ചാറ്റ് സംവിധാനവും ഇതിലൂടെ പ്രദാനം ചെയ്യുന്നു. കൂടാതെ അപകടരഹിതമായ യാത്രകള്‍ക്കായുള്ള സുരക്ഷാമാര്‍ഗങ്ങളും, ബോധവല്‍ക്കരണ സന്ദേശങ്ങളും ലഭ്യമാകും.

തിരുവനന്തപുരം: +91 94979 02341
Or cick: h-ttp://qk.gl/citytraffictrivandrum

കോഴിക്കോട്: +91 94979 75656
OR Click http://qk.gl/citytraffickozhikod-e

കേരളത്തിലെ മറ്റു ജില്ലകളിലും ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button