Latest NewsKerala

ഫ്‌ളൈ ദുബായ് കോഴിക്കോട് സര്‍വീസ് ഫെബ്രുവരി ഒന്നുമുതല്‍

ദുബായ്: : ഫ്‌ളൈ ദുബായിയുടെ ദുബായ്- കോഴിക്കോട് വിമാനസര്‍വീസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) മാണ് തുടങ്ങുന്നത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20-ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 1.45-ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05-ന് പുറപ്പെടുന്നവിമാനം യു.എ.ഇ. സമയം 6.05-ന് ദുബായിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button