Health & Fitness

ശരീരഭാരവും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍

ശരീരഭാരവും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. ആഗോള വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ നാല് ശതമാനം ക്യാന്‍സറും പൊണ്ണത്തടി കാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആര്‍ത്തവ വിരാമത്തിന് ശേഷം പ്രത്യക്ഷപ്പെടുന്ന ക്യാന്‍സര്‍ , സ്തനാര്‍ബുദം, കരളിലെ അര്‍ബുദം തുടങ്ങി പതിമൂന്നോളം ക്യാന്‍സറുകള്‍ക്ക് അമിതവണ്ണം കാരണമാകുന്നുണ്ടെന്നും കണ്ടെത്തി.

2030 ഓടെ രണ്ട് കോടിയിലേറെ പേര്‍ കൂടി ക്യാന്‍സര്‍ ബാധിതരാവുമെന്നും 13 ലക്ഷം പേര്‍ ക്യാന്‍സര്‍ മൂലം മരിക്കുമെന്നും ഗവേഷണ സംഘം പ്രവചിക്കുന്നു.

പുരുഷന്‍മാരെ സംബന്ധിച്ച് അമിതവണ്ണമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കണ്ടുവരുന്നത്. സ്ത്രീകളില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത് സ്തനാര്‍ബുദവും പുരുഷന്‍മാരില്‍ കരളിലെ ക്യാന്‍സറുമാണ്.

Tags

Post Your Comments


Back to top button
Close
Close