KeralaLatest NewsIndia

യൂവതീ പ്രവേശനത്തിനു തെളിവില്ല : ദേവസവും ബോർഡ്

ദേവസ്വം ബോര്‍ഡിന്റെ കൈവശം അതിനുള്ള കണക്കുകളോ തെളിവുകളോ ഇല്ലെന്ന് ദേവസ്വം ബോര്‍ഡ്.

ശബരിമല: 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനു ദേവസ്വം ബോര്‍ഡിന്റെ കൈവശം അതിനുള്ള കണക്കുകളോ തെളിവുകളോ ഇല്ലെന്ന് ദേവസ്വം ബോര്‍ഡ്. ബോർഡംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍ എന്നിവരാണ് ഇത് മാധ്യമങ്ങളോട് പറഞ്ഞത്.

‘സര്‍ക്കാര്‍ കണക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. ഈ യുവതികളാരും പ്രചാരണത്തിനു വേണ്ടി വന്നവരാകില്ല. അതിനാലാകും പുറത്തറിയാതിരുന്നത് . യഥാര്‍ഥ ഭക്തര്‍ ഇവിടെ വന്നു തൊഴുത് വഴിപാടും നടത്തിപോകും. അവരെ ആരും അറിയില്ല. കണക്കെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനങ്ങള്‍ ഒന്നുമില്ല. സര്‍ക്കാര്‍ പട്ടിക പ്രകാരം സുപ്രീം കോടതി വിധി നടപ്പായി എന്നാണു കരുതേണ്ടത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ഇവിടെ വരാം. ദര്‍ശനം നടത്താം.’

അതെ സമയം ഇത്രയും പേര്‍ എപ്പോള്‍ വന്നെന്നു ആരും കണ്ടില്ലല്ലോ എന്ന ചോദ്യത്തിനു ‘പുലര്‍ച്ചെ വന്നു കാണുമെന്നായിരുന്നു’ മറുപടി. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക വിശ്വാസ്യതയില്ലാത്തതാണെന്നു പന്തളം കൊട്ടാരം പ്രതികരിച്ചു. സിപിഎം അജന്‍ഡ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ശബരിമല ആചാരസംരക്ഷണസമിതിയും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button