Latest NewsSaudi ArabiaGulf

സൗദിയില്‍ വനിതകള്‍ക്ക് ഇരുചക്രമോടിക്കാന്‍ വിലക്ക്

റിയാദ്:  ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ സൗദിയില്‍ വനിതകള്‍ക്ക് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. : സൗദിയില്‍ വാഹനം ഓടിക്കാന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സൗദി ഭരണകൂടം ഒഴിവാക്കിയ സാഹചര്യത്തിലാണിത്. വനിതകള്‍ക്കായുള്ള രാജ്യത്തെ ഒരേ ഒരു ഇരുചക്ര വാഹന പരിശീലന കേന്ദ്രമായ ബൈക്കേഴ്സ് സ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സിന് അപേക്ഷിച്ചപ്പോഴാണ് വിലക്കുളള കാര്യം മനസിലാക്കുന്നതായി അറിയുന്നത്.

അധികൃതര്‍ ഇരുചക്ര വാഹന ലൈസന്‍സ് അനുവദിക്കുന്നില്ലെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വഇല്‍ ഹുറൈബ് പറയുന്നത്. ട്രാക്ടറും ട്രെയിലറും ഓടിക്കാനുള്ള ലൈസന്‍സ് വരെ സ്ത്രീകള്‍ക്ക് നല്‍കിയതായി അറിഞ്ഞുവെന്നും എന്നാല്‍ ഇരുചക്ര വാഹന ലൈസന്‍സിനായുള്ള ഒരു അപേക്ഷ പോലും ഇതുവരെ മുന്നോട്ട് നീങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button