KeralaLatest News

തിരുവനന്തപുരത്ത് നിന്നും പുതിയ സര്‍വ്വീസുകള്‍ ഒരുക്കി സ്‌കൂട്ട് എയര്‍ലൈന്‍

തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ സ്‌ക്കൂട്ട് എയര്‍ലൈന്‍ തിരുവനന്തപുരത്തു നിന്നും കോയമ്പത്തൂരിലേയ്ക്കും വിശാഖ പട്ടണത്തിലേയ്ക്കും സര്‍വീസ് ആരംഭിക്കും. പുതിയ റൂട്ടുകള്‍ എയര്‍ ലൈനായ സില്‍ക്ക് എയര്‍ സ്‌കൂട്ടിനു കൈമാറും. ഇതോടെ തിരുവനന്തപുരത്തു നിന്നും വിശാഖപട്ടണത്തു നിന്നും സിംഗപ്പൂറിലേയ്ക്ക് നേരിട്ട് നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഏക എയര്‍ലൈനായി സ്‌ക്കൂട്ട് മാറും.

തിരുവനന്തപുരം- സിംഗപ്പൂര്‍ സര്‍വീസ് 2019 മെയ് ഏഴിനും കോയമ്പത്തൂരില്‍ നിന്നും വിശാഖപട്ടണത്തില്‍ നിന്നും ഉള്ള സിംഗപ്പൂര്‍ സര്‍വീസ് ഒക്ടോബര്‍ 27നും ആരംഭിക്കും. കൊച്ചി, അമൃത്സര്‍, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ, തിരുപ്പിറപ്പള്ളി എന്നീ നഗരങ്ങളില്‍ നിന്ന് സ്‌ക്കൂട്ട് സര്‍വീസ് നടത്തുന്നുണ്ട്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോയമ്പത്തൂര്‍, വിശാഖപട്ടണം ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ പോയിന്റില്‍ നിന്നും പരിമിതകാല ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ 27 നഗരങ്ങളിലേയ്ക്ക് നികുതി ഉള്‍പ്പെടെ വണ്‍വേ പ്രമോഷണല്‍ ഫെയര്‍ ആണ് ഓഫര്‍. ഇക്കോണമി ക്ലാസിന് 4,500 രൂപ മുതലാണ് ഓഫര്‍ നിരക്ക്. മേയ് എഴിന് ആരംഭിക്കുന്ന തിരുവനന്തപുരം-സിംഗപ്പൂര്‍ ഫ്‌ളൈറ്റ് ടി ആര്‍ 531, രാത്രി 10.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 5.35ന് സിംഗപ്പൂരിലെത്തും. മടക്കയാത്ര രാത്രി എട്ടുമണിക്കാണ്. ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button