KeralaLatest News

ശബരിമല ദര്‍ശനം നടത്തിയെന്ന വാദവുമായി 48-കാരി: പട്ടികയില്‍ പേരുണ്ടെന്നും യുവതി

ശബരിമല: സുപ്രീം കോടതി വിധിക്കു ശേഷം ശബരിമല ദര്‍ശനം നടത്തിയെന്ന വാദവുമായി 48-കാരിയായ യുവതി രംഗത്ത്. വെല്ലൂര്‍ സ്വദേശി ശാന്തിയാണ് നവംബര്‍ മാസത്തില്‍ താന്‍ ശബരിമല ദര്‍ശനം നടത്തിയതായി അറിയിച്ചത്. അതേസമയം കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും ശാന്തി പറയുന്നു. പട്ടികയില്‍ 12-ാമതുള്ളത് ശാന്തിയുടെ പേരാണ്.

52 അംഗ സംഘത്തിനൊപ്പമാണ് ശബരിമലയില്‍ എത്തിയതെന്നും ഭര്‍ത്താവ് നാഗപ്പന്‍ കൂടെ ഉണ്ടായിരുന്നതായും ശാന്തി വ്യക്തമാക്കി. അതേസമയം തിരിച്ചറിയല്‍ രേഖകളിലും ഇവരുടെ വയസ്സ് 48 എന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button