Latest NewsBeauty & Style

തിളങ്ങട്ടെ യൗവനം; ചര്‍മ്മത്തിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ ചില വിദ്യകള്‍

പ്രായം അധികമായില്ലെങ്കിലും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീണു തുടങ്ങിയോ? ഇതു മൂലം നിങ്ങളുടെ ആത്മവിശ്വാസം കുറയാന്‍ തുടങ്ങിയോ? എങ്കില്‍ ശ്രദ്ധിക്കണം. ചിലകാര്യങ്ങളില്‍ നാം ശ്രദ്ധിച്ചാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാം.

ചര്‍മത്തിനു ശരിയായ സംരക്ഷണം നല്‍കാത്തതിനാലോ കടുത്ത വെയില്‍ അടിക്കുന്നതോ മൂലം മുഖചര്‍മത്തില്‍ ചുളിവുകളുണ്ടാകാം. അതിനാല്‍ വെയിലേല്‍ക്കുന്നത് പരമാവധി കുറയ്ക്കുക. മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ മറ്റോ തേയ്ക്കുമ്പോഴും കൈകളുടെ ദിശ താഴേക്കായിരുന്നാല്‍ മുഖത്ത് ചുളിവുകളുണ്ടാകാനിടയുണ്ട്. മസാജു ചെയ്യുമ്പോള്‍ എപ്പോഴും വിരലുകള്‍ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ. നിത്യവും ഉറങ്ങാന്‍ പോകും മുന്‍പ് ഏതെങ്കിലും നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. പാല്‍പ്പാടയില്‍ നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മുഖത്തെ ചുളിവുകളകലും. പഴച്ചാര്‍ മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും മൃദുത്വം നല്‍കാനും സഹായിക്കും. ആപ്പിളും നന്നായി പഴുത്ത പപ്പായയും ഈ രീതിയില്‍ ഉപയോഗിക്കാം.

നിത്യവും കുളിക്കും മുന്‍പ് ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുക. ചര്‍മത്തിലെ ചുളിവുകളകലുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കുളി കഴിഞ്ഞാലുടന്‍ മുഖത്തും കഴുത്തിലും കൈകളിലും മോയ്‌സ്ചറൈസര്‍ പുരട്ടണം. ചര്‍മം എന്നെന്നും സുന്ദരമായി സൂക്ഷിക്കാന്‍ ദിവസവും കുളിക്കും മുന്‍പ് മഞ്ഞള്‍, ചെറുപയര്‍ എന്നിവ ശരീരത്തില്‍ തേക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button