KeralaLatest News

പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍

ശബരിമല പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം അറിയിച്ചിരുന്നു

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ചര്‍ച്ചയില്‍ ആവും വിധത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം അറിയിച്ചിരുന്നു. സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും അത് ദോഷം ചെയ്യുമെന്നും കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ ലിസ്റ്റ് നല്‍കിയ സര്‍ക്കാര്‍ അടി ഇരന്നുവാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ ബിജെപി നടത്തി വന്നിരുന്നു നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. സമരം തുടങ്ങി നാല്‍പ്പത്തി ഒന്‍പതാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. തുടര്‍സമര പ്രഖ്യാപനം അടുത്തമാസം ഒന്നാം തീയതി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button