KeralaLatest News

കുമാരനാശാന്‍ അനുസ്മരണം സമാപിച്ചു

ഹരിപ്പാട് :പല്ലന കുമാരകോടിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന മഹാകവി കുമാരനാശാന്‍ ചരമദിവാര്‍ഷികാചരണത്തിന്റെ സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് ഉന്നതാധികാര സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശി ഉദ്ഘാടനം ചെയ്തു.

കുമാരനാശാന്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ രാമപുരം ചന്ദ്രബാബു അധ്യക്ഷനായി.
ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മത്സര വിജയികള്‍ക്ക് തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജെ അമ്മിണി സമ്മാനം നല്‍കി.
സ്മാരക സമിതി ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍, സെക്രട്ടറി പ്രൊ. കെ ഖാന്‍ , നിര്‍വാഹക സമിതി അംഗങ്ങളായ ഡോ. എം ആര്‍ രവീന്ദ്രന്‍, കുമാരകോടി ബാലന്‍, ഡി അനീഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button