KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പ് : കേരളത്തില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ ആര്‍എസ്എസും ബിജെപിയും : ശബരിമല വിവാദത്തോടെ യുവാക്കളില്‍ കൂടുതല്‍പേരും പാര്‍ട്ടിയിലേയ്ക്ക്

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ ആര്‍എസ്എസും ബിജെപിയും. യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തവണ ബിജെപിയും ആര്‍.എസ്.എസും തന്ത്രങ്ങള്‍ മെനയുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിക്ക് ബൂത്ത് തലത്തില്‍ ബൈക്ക് ടീമുകളും ബൂത്ത് മുതല്‍ സംസ്ഥാനതലം വരെ ആര്‍എസ്എസിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരും ഉണ്ടാകും. പതിവ് രീതി വിട്ട് ബിജെപിയും ആര്‍എസ്എസും ഒരുമിച്ചു രംഗത്തിറങ്ങും.

തെരഞ്ഞെടുപ്പ് പ്രധാനമായും പാര്‍ട്ടിയുടെ കാര്യമെന്ന നിലപാടിലായിരുന്നു കേരളത്തില്‍ ആര്‍എസ്എസ്. എന്നാല്‍, ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ കൃത്യമായ പങ്കാളിത്തം ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പില്‍ സംഘടനയുടെ രംഗപ്രവേശം. സംസ്ഥാന തലം വരെ സംഘം നേരിട്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച കോള്‍ സെന്ററുകളുടെ നിയന്ത്രണം സംഘത്തിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button