KeralaLatest News

മ​ണി​ക്കൂ​റി​ന് ആ​യി​ര​ങ്ങ​ൾ വി​ല​പേ​ശി​ പെൺവാണിഭം; ഉന്നതരടക്കമുള്ള നിരവധി പേർ സ്ഥിരം ഇടപാടുകാർ; നാട്ടകത്തെ ആഡംബര ഹോട്ടലിൽ നടന്നതറിഞ്ഞ് ഞെട്ടലോടെ നാട്ടുകാർ

ചി​ങ്ങ​വ​നം: നാ​ട്ട​ക​ത്തെ ആ​ൾ തി​ര​ക്കി​ല്ലാ​തി​രു​ന്ന ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ നടത്തിയ റെയ്‌ഡിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മ​ണി​ക്കൂ​റി​ന് ആ​യി​ര​ങ്ങ​ൾ വി​ല​പേ​ശി​യാ​ണ് ഇവിടെ ​പെണ്‍​വാ​ണി​ഭം നടന്നിരുന്നത്. നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളെ സ്ഥാ​പ​ന ഉ​ട​മ​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ദി​വ​സ​വും ഹോ​ട്ട​ലി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ഉ​ന്ന​തന്മാ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ഇ​വി​ടു​ത്തെ സ്ഥി​രം ഇ​ട​പാ​ടു​കാ​ർ.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥാ​പ​ന ഉ​ട​മ പാ​ക്കി​ൽ പ​ട​നി​ലം സാ​ജ​ൻ അ​ട​ക്കം അ​ഞ്ച് പു​രു​ഷന്മാ​രും ആ​റ് സ്ത്രീ​ക​ളും അറസ്റ്റിലായി. ഇന്നലെ ഉ​ച്ച ക​ഴി​ഞ്ഞ് 2.30ഓ​ടെ എത്തിയ പോലീസ് സംഘം രാ​ത്രി 11.30നാ​ണ് പ്രതികളുമായി പുറത്തിറങ്ങിയത്. ഇ​വ​രി​ൽ നി​ന്നും പ​ണ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പിടിയിലായ സ്ത്രീ​ക​ളെ ത​ണ​ലി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button